ഈശോയെക്കുറിച്ച നമുക്ക് പല കാര്യങ്ങളും അറിയാം. എന്നാല്‍ ഈശോയ്ക്ക് എത്ര ഭാഷയറിയാമായിരുന്നുവെന്നതിനെക്കുറിച്ച് പലര്‍ക്കും അറിവുണ്ടായിരിക്കുകയില്ല. ഈശോ സംസാരിച്ചിരുന്നത് അരാമിക് ഭാഷയായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും അറിയാം. അതെ തന്റെ അനുദിന ജീവിതത്തില്‍ ഈശോ സംസാരിച്ചിരുന്നത് അരാമിക് ഭാഷ തന്നെയായിരുന്നു. എന്നാല്‍ ഇതിനു പുറമെ മറ്റു രണ്ടുഭാഷകള്‍ കൂടി ഈശോയ്ക്ക് അറിയാമായിരുന്നു. സിനഗോഗില്‍ ഈശോ ഉപയോഗിച്ചിരുന്ന ഭാഷ ഹീബ്രുവായിരുന്നു. റോമന്‍ അധികാരികളോടാവട്ടെ ഗ്രീക്കും. ലാറ്റിന്‍ ഭാഷയും ഈശോയ്ക്ക് അറിയാമായിരുന്നുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്.