Thursday, December 12, 2024
spot_img
More

    മന്ത്രി വി അബ്ദുറഹ്മാന്‍ ക്രൈസ്തവസമൂഹത്തോട് മാപ്പു പറയണമെന്ന്…

    കൊടകര: മുനമ്പം സമരത്തോടനുബന്ധിച്ചു കേരളത്തിലെ മെത്രാന്മാരെയും വൈദികരെയും വര്‍ഗീയപ്രചാരകരായി ചിത്രീകരിച്ച മന്ത്രി വി. അബ്ദുറഹ്മാന്‍ ക്രൈസ്തവ സമൂഹത്തോടു നിരുപാധികം മാപ്പുപറയണമെന്നു തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളുടെ സംയുക്ത കൂരിയ സമ്മേളനം. കൊടകര സഹൃദയ കോളജില്‍ ചേര്‍ന്ന നാലു രൂപതകളുടെ മെത്രാന്മാരും കുരിയാംഗങ്ങളുമടങ്ങുന്ന പ്രവിശ്യ സമ്മേളനത്തിലാണു മുനമ്പം തീരദേശവാസികള്‍ നടത്തിവരുന്ന സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കിയത്.

    മുനമ്പം വിഷയത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ കേരളത്തിലെ മെത്രാന്മാരെയും വൈദികരെയും വര്‍ഗീയപ്രചാരകരായി ചിത്രീകരിച്ചതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ ക്രൈസ്തവസഭയും സഭാനേതാക്കളും ഒരുകാലത്തും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മെത്രാന്മാരെയും വൈദികരെയും അ വഹേളിച്ച മന്ത്രി അബ്ദുറഹ് മാന്‍ ക്രൈസ്തവസമൂഹത്തോടു നിരുപാധികം മാപ്പുപറയണം. പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!