Friday, December 6, 2024
spot_img
More

    മൂന്നുകുടുംബങ്ങള്‍:മാതാപിതാക്കളും മക്കളും വിശുദ്ധഗണത്തിലേക്ക്

    ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചുനിലനില്ക്കും. ധന്യനായ പാട്രിക്ക് പേയ്ടണിന്റെ ശ്രദ്ധേയമായ വാക്കാണ് ഇത്. ഒരുമിച്ചുപ്രാര്‍ത്ഥിക്കുകയും ഒരുമിച്ചു നില്ക്കുകയും ചെയ്തതിലൂടെ ഒരുമിച്ചു വിശുദ്ധപദം പ്രാപിക്കുകയും ചെയ്ത ചില കുടുംബങ്ങളുണ്ട്. വിശുദ്ധ കുടുംബങ്ങള്‍. വിശുദ്ധ കുടുംബങ്ങള്‍ എന്നു പറയുമ്പോള്‍ ആദ്യം മനസ്സിലേക്കു കടന്നുവരുന്നത് വിശുദ്ധ സെലിന്‍ മാര്‍ട്ടിന്‍ ദ്മ്പതികളുടെ കുടുംബമായിരിക്കും. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കള്‍. തീര്‍ച്ചയായും അവര്‍ വിശുദ്ധ കുടുംബം തന്നെ. മാതാപിതാക്കളും മകളും വിശുദ്ധപദത്തിലെത്തിയവര്‍. എന്നാല്‍ ഇവിടെ പറയുന്നത് മറ്റ് മൂന്നു കുടുംബങ്ങളെയാണ്. അവരത്ര പോപ്പുലറല്ല.

    വിശുദ്ധ മാരിയസ്, മാര്‍ത്ത , ഓഡിഫക്‌സ്, അബാക്കം
    മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുടുംബമായിരുന്നു ഇവരുടേത്. ഔറേലിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ഇവര്‍ നാലുപേരും രക്തസാക്ഷികളായി,

    വിശുദ്ധ ഗ്രിഗറി ദ എല്‍ഡര്‍, നോന, ജോര്‍ജിന, ഗ്രിഗറി, നാസിനസിലെ സിസേറിയസ്

    നാലാം നൂറ്റാണ്ടാണ് ഇവരുടെ ജീവിതകാലം. ഭാര്യ നോനയുടെ സ്വാധീനം മൂലമാണ് ഗ്രിഗറി ദ എല്‍ഡര്‍ ക്രിസ്തുമതംസ്വീകരിച്ചത്. പിന്നീട് വൈദികനും മെത്രാനുമായി. രാജസദസിലെ ഭിഷഗ്വരനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു സിസേറിയസ്. എന്നാല്‍ തന്റെ വിശ്വാസത്തെപ്രതി അദ്ദേഹം അതു ഉപേക്ഷിച്ചു. ഗ്രിഗറി ദ യംങര്‍ പില്ക്കാലത്ത് ഡോക്ടര്‍ഓഫ് ദ ചര്‍ച്ചായി. ഇവരെല്ലാം വിശു്ദ്ധരായി ഗണിക്കപ്പെടുകയും ചെയ്യുന്നു.

    നോര്‍ത്തുംബ്രിയായിലെ എഡ്വിന്‍, കെന്റിലെ ഇതേല്‍ബുര്‍ഗ

    നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഈ കുടുംബം ഏഴാം നൂറ്റാണ്ടുവരെ പേഗന്‍ വിശ്വാസികളായിരുന്നു. രാജാവായിരുന്നു എഡ്വിന്‍. യോര്‍ക്കിലെ വിശുദ്ധ പൗളിനസാണ് ഇദ്ദേഹത്തെ മാനസാന്തരപ്പെടുത്തിയത്. ഇതേല്‍ബുര്‍ഗയായിരുന്നു ഭാര്യ. പേഗന്‍രാജാവുമായുളള യുദ്ധത്തില്‍ വിശ്വാസത്തിനുവേണ്ടി മരണം വരിക്കുകയായിരുന്നു എഡ്വിന്‍. ഭര്‍ത്താവിന്റെ മരണശേഷം ഇതേല്‍ബുര്‍ഗ ബെനഡിക്ട്ന്‍ ആശ്രമം സ്ഥാപിക്കുകയും ക്രിസ്തീയ വിശ്വാസത്തില്‍ ജീവിതം തുടരുകയും ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!