റബറിന്റെ താങ്ങുവില 300 രൂപയാക്കണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പത്രത്തില്‍ മാത്രമേ റബറിന് 180 രൂപ വിലയുള്ളൂ. കൊടുക്കാന്‍ ചെല്ലുമ്പോള്‍ എത്ര കിട്ടുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിവുള്ള വസ്തുതയാണ്. റബര്‍ കര്‍ഷകരെ ഈ ഗതികേടിലെത്തിച്ചിരിക്കുന്നത് ടയര്‍ ലോബികളുമായ ഭരണകൂടത്തിന്റെ ഒത്തുകളിയാണെന്നും മാര്‍ പാംപ്ലാനി ആരോപിച്ചു.നഷ്ടം സഹിച്ചും റബര്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാരിന് കൂട്ടുനില്ക്കുന്നത് ഉദ്യോഗസ്ഥ ലോബികളാണ്. ടയര്‍ ലോബികളുമായി മത്സരിക്കാന്‍ റബര്‍ കര്‍ഷകര്‍ക്ക് ശക്തിയില്ല. വളരെ നിസ്സംഗതയോടെ ഇതെല്ലാം നോക്കിനില്ക്കുന്ന സര്‍ക്കാരുകളില്‍ റബര്‍കര്‍ഷകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.