കൊച്ചി: എനിക്ക് ഈ വിജയം തന്നത് ഈശോയും മാതാവുമാണെന്ന് അഖിലേന്ത്യ ലോഗോസ് ക്വിസിലെ ലോഗോസ് പ്രതിഭയായ പത്തുവയസുകാരന്‍ ജിസ് മോന്‍ സണ്ണി. മറുപടി പ്രസംഗത്തില്‍ ജിസ്‌മോന്‍ മാതാപിതാക്കള്‍ക്കും നന്ദി അറിയിച്ചു, കോതമംഗലം രൂപതാംഗമാണ് ജിസ്‌മോന്‍. നാലരലക്ഷം പേര്‍ പങ്കെടുത്ത പരീക്ഷയിലാണ് ജിസ്‌മോന്‍ ലോഗോസ് പ്രതിഭ പട്ടം കരസ്ഥമാക്കിയത്. സ്വര്‍ണമെഡലും 65000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ് സമ്മാനം. കെസിബിസി ബൈബിള്‍സൊസൈറ്റിയാണ് ലോഗോസ് ക്വിസിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിനകത്തും പുറത്തും നിന്നും വിവിധ ഭാഷകളില്‍ ലോഗോസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.