നിരവധി ക്രൈസ്തവഭക്തിഗാനങ്ങള്‍ മലയാളികത്തോലിക്കര്‍ക്ക് നല്കിയ ഗോഡ്‌സ് മ്യൂസിക്കിന്റെ ബാനറില്‍ കൃപാസനം മാതാവിനെക്കുറിച്ചുളള തമിഴ് ഗാനം റീലിസ് ചെയ്തു. ലിസി സന്തോഷ് മലയാളത്തിലെഴുതിയ ഗാനം തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നു. നിലവില്‍ കൃപാസനം മാതാവിനെക്കുറിച്ച് തമിഴില്‍ മൂന്നുഗാനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മലയാളം ഉള്‍പ്പടെ ഏഴു ഭാഷകളിലാണ് കൃപാസനം മാതാവിനെക്കുറിച്ചുള്ള ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്.
മലയാള ക്രൈസ്തവഭക്തിഗാനചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭക്തിഗാനം ഏഴുഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നത്. അറബി ഉള്‍പ്പടെയുളള ഭാഷകളിലെ കൃപാസനം ഗാനങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങും. യുകെ യിലെ മലയാളി ദമ്പതികളായ എസ്. സന്തോഷും ലിസി സന്തോഷും ചേര്‍ന്നാണ് ഗോഡ്‌സ് മ്യൂസിക്കിലൂടെ ക്രൈസ്തവഭക്തിഗാനങ്ങള്‍ വിശ്വാസികളിലെത്തിക്കുന്നത്.
ഗാനങ്ങളുടെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.