മുനമ്പം: മുനമ്പത്ത് തര്‍ക്കത്തിന് ആധാരമായ ഭൂമി വഖഫ് ഭൂമിയല്ലെന്ന നിയമപരമായ പൊതുനിലപാട് കോടതിയില്‍ നിലവിലുളള കേസില്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. നിലവില്‍ രൂപീകരിച്ചിട്ടുള്ള കമ്മീഷന് ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച റവന്യൂരേഖകളും രജിസ്ട്രര്‍ ഓഫീസില്‍ നിന്നുള്ള ആധാരം സംബന്ധിച്ച രേഖകളും രണ്ടുദിവസം കൊണ്ട് ഉദ്യോഗസ്ഥര്‍ മുഖേന സംഘടിപ്പിക്കാവുന്നതേയുള്ളൂ.. മുനമ്പത്തുള്ളത് വഖഫ് ഭൂമിയല്ലെന്ന നിയമപരമായ വസ്തുതയ്ക്ക് പിന്തുണ കൊടുക്കുന്ന തരത്തിലുളള നടപടികള്‍ കോടതയിലെ കേസുകളില്‍ ഹാജരാക്കി വിഷയം എത്രയും വേഗം അവസാനിപ്പിക്കാനും ഉടമകളുടെ റവവന്യൂ അവകാശം പുന:സ്ഥാപിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കെഎല്‍സിഎ ആവശ്യപ്പെട്ടു.