വൈദികനായിരിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു.എന്റെ ജീവിതത്തിലെ ഏററവും വലിയ സന്തോഷമാണ് ഇത്. മോണ്‍.സ്റ്റീഫന്‍ റോസെറ്റിയുടെ വാക്കുകളാണ് ഇത്. വാഷിംങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വൈദികസന്യാസജീവിതം തിരഞ്ഞെടുത്തവര്‍ തങ്ങളുടെ സന്തോഷത്തിന്റെ കാരണം പൊതുസമൂഹത്തോട് പങ്കുവച്ചിരുന്നു.അതിലൊരു പ്രതികരണമാണ് മുകളിലെഴുതിയത്. മറ്റേതൊരുജോലി ചെയ്യുന്നതിനെക്കാളുംവലിയ സന്തോഷവും സംതൃപ്തിയും തങ്ങളുടെ ഈ ജീവിതാവസ്ഥയിലൂടെ ലഭിക്കുന്നതായും അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. വൈദികരായിരിക്കുന്നതില്‍ സന്തോഷിക്കുന്നവരാണ് 90 ശതമാനം വൈദികരും. വീണ്ടുമൊരു അവസരം വന്നാല്‍ പൗരോഹിത്യം തന്നെ തിരഞ്ഞെടുക്കുമെന്നാണ് അവര്‍ പറയുന്നതുപോലും. വെല്ലുവിളികള്‍ നേരിടേണ്ടിവരുമ്പോഴും തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷിക്കാന്‍ അവര്‍ക്കുസാധിക്കുന്നുണ്ടെന്നാണ് കാ്ത്തലിക് പ്രോജ്ക്ട് 2022 ല്‍ നടത്തിയപഠനത്തിലും വൈദികര്‍ വ്യക്തമാക്കിയത്.
തങ്ങള്‍ ചെയ്യുന്ന സേവനത്തെക്കുറിച്ചു സിസ്റ്റര്‍ കരോലിന്‍ മാര്‍ട്ടിന്‍ പറയുന്നത് ഇപ്രകാരമാണ്. ഞങ്ങളുടെ തൊഴില്‍ദാതാവ് ദൈവമാണ് ഞങ്ങളുടെ ജോലി ശാശ്വതമായമൂല്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. അതുഞങ്ങളെ സന്തുഷ്ടരാക്കുന്നു. അവിടുത്തെ രാജ്യത്തിന്റെ ഭാഗമായിത്തീരുകയാണ് ഞങ്ങള്‍.
തങ്ങള്‍ ചെയ്യുന്നത് സാമൂഹികപ്രവര്‍ത്തനമല്ലെന്നും അവര്‍ പറയുന്നു. പ്രത്യാശയുടയെുംപ്രതീക്ഷയുടെയും സാക്ഷ്ികളാകാനാണ് ഞങ്ങള്‍വിളിക്കപ്പെട്ടിരിക്കുന്നത്. അതുതന്നെയാണ് ഞങ്ങളുടെ സന്തോഷവും. അവര്‍പറയുന്നു.