പിറവിക്കാലം വ്യക്തിപരമായി അനുഗ്രഹപ്രദമായില്ലെങ്കില്‍ പിറവിക്കാലം കൊണ്ട് നമുക്കൊരു പ്രയോജനവും ഉണ്ടാവുകയില്ല. എങ്ങനെയാണ് പിറവിക്കാലം വ്യക്തിപരമായി നമുക്ക് അനുഭവവേദ്യമാക്കാന്‍ കഴിയുന്നത്?
1 വിശുദ്ധ കുമ്പസാരം നടത്തുക
ഉണ്ണീശോ ഉളളില്‍ പിറക്കാന്‍ തടസമായി നില്ക്കുന്നത് നമ്മുടെ തന്നെ പാപങ്ങളാണ്. പാപങ്ങളുമായി ജീവിക്കുന്നവര്‍ക്ക് ഉണ്ണീശോയുടെ പിറവിയെക്കുറിച്ച് അറിയില്ല.അവരെ സംബന്ധിക്കുന്ന വിഷയവുമല്ല അത്. അതുകൊണ്ട് ഡിസംബര്‍ അനുഭവപ്രദമാക്കാന്‍ ക്രി്‌സ്തുമസിനൊരുക്കമായി നല്ല കുമ്പസാരം നടത്തുക.
2 സ്‌നേഹപ്രവൃത്തികള്‍ ചെയ്യുക
സ്‌നേഹപ്രവൃത്തികള്‍ കാരുണ്യപ്രവൃത്തികള്‍കൂടിയാണ്. അതുകൊണ്ട് സ്‌നേഹപ്രവൃത്തികള്‍ ചെയ്യുക. അതിന വീടൊരു വേദിയാക്കി മാറ്റുക. സ്‌നേഹവും കാരുണ്യവും വീട്ടില്‍ നിന്നാണല്ലോ തുടങ്ങുന്നത്. വീട്ടിലുള്ളവരെ വലുതോ ചെറുതോ ആയ പ്രവൃത്തികളില്‍ സഹായിക്കുക. അവിടെ നിന്ന് ആ കാരുണ്യപ്രവൃത്തികള്‍ പുറത്തേക്കും വ്യാപിപ്പിക്കുക
3 അനുരഞ്ജനപ്പെടുക
ഏതെങ്കിലും കാരണങ്ങള്‍കൊണ്ട് ആരെങ്കിലുമായി മാനസികമായി അകല്‍ച്ചയിലാണോ. അവരുമായി അനുരഞ്ജനപ്പെടുക. ക്ഷമിക്കുകയും അനുകമ്പ കാണിക്കുകയും ചെയ്യുക.
4 പ്രാര്‍ഥിക്കുക
പണ്ടുകാലങ്ങളില്‍ അമ്മമാര്‍ മക്കള്‍ക്ക് നല്ലനല്ല സുകൃതജപങ്ങള്‍ പഠിപ്പിച്ചുകൊടുത്തിരുന്നു. അന്നു പഠിച്ച സുകൃതജപങ്ങള്‍ പില്ക്കാലത്തും അവര്‍ ഏറ്റുചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് സുകൃതജപങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍പ്രാര്‍ത്ഥനകള്‍ ചൊല്ല്ുക. പ്രാര്‍ത്ഥനയില്‍ കൂടുതല്‍ സന്തോഷംകണ്ടെത്തുക. ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക.