വ്യക്തിപരമായ കാരണങ്ങളാല്‍ മനസ്സ് കലങ്ങിയിരിക്കുമ്പോള്‍ സ്വഭാവികമായും അകാരണമായും നമുക്ക് ദേഷ്യം തോന്നാം. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചിലരുണ്ട് മനപ്പൂര്‍വ്വം ആ വ്യക്തിയുടെ ദേഷ്യം വര്‍ദ്ധിക്കത്തക്കവിധത്തില്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്യും. ഇതൊരിക്കലും പാടില്ലെന്നാണ് പ്രഭാഷകന്റെ പുസ്തകം പറയുന്നത്. കോപാകുലമായ മനസ്സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്.( പ്രഭാഷകന്‍ 4:3)
ചിലരുണ്ട് ജോലി ചെയ്യിപ്പിച്ചിട്ട് കൃത്യസമയത്ത് വേതനം കൊടുക്കുകയില്ല. നാളെത്തരാം മറ്റന്നാള്‍ തരാം എന്ന് പറഞ്ഞ് അവരത് വച്ചുതാമസിപ്പിക്കും. അതുപോലെ സഹായം ചോദിച്ചുവരുന്നവരെ കാത്തിരുത്തി വിഷമിപ്പിച്ചുവിടുന്ന പതിവും ചിലര്‍ക്കുണ്ട്. അതും ശരിയല്ലെന്ന് ഈ പുസ്തകം അതേ അധ്യായം പറയുന്നു
യാചകന് ദാനം താമസിപ്പിക്കുകയുമരുത്( പ്രഭാ 4:3) അതുപോലെ തന്നെ പ്രഭാഷകന്‍ മറ്റൊരു ഭാഗത്ത് ഇങ്ങനെ പറയുന്നു.
മകനേ പാവപ്പെട്ടവന്റെ ഉപജീവനം തടയരുത്. ആവശ്യക്കാരനെ കാത്തിരുത്തി വിഷമിപ്പിക്കരുത്( പ്രഭാ 4:1)
പ്രഭാഷകന്‍ നിത്യവും ധ്യാനിക്കുക. കാരണംനമ്മുടെ നിത്യജീവിതത്തില്‍ ആവശ്യമായ പലതും അതു നമുക്ക് പറഞ്ഞുതരുന്നുണ്ട്.