വത്തിക്കാന്‍ സിറ്റി: ഹൃദയത്തെ ഭാരരഹിതവും ജാഗ്രതയുളളതുമാക്കിനിര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പീഡനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നടുവില്‍ ഹൃദയം അസ്വസ്ഥപ്പെട്ടിരുന്നവരോട് യേശു പറഞ്ഞത് നിങ്ങള്‍ ശിരസുയര്‍ത്തി നില്്ക്കുവിന്‍ എന്നായിരുന്നു, ഹൃദയങ്ങള്‍ മന്ദീഭവിക്കരുത് എന്ന യേശുവിന്റെ വാക്കുകള്‍ നമ്മെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്, വ്യക്തിജീവിതത്തെക്കുറിച്ചോ ്അല്ലെങ്കില്‍ ലോകത്ത് സംഭവിക്കുന്നതിനെക്കുറിച്ചോ ഉളള ഉത്കണ്ഠകളും ഭയങ്ങളും വേവലാതികളും പാറകള്‍ പോലെ നമ്മെഭാരപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം.
ആകുലതകള്‍ ഹൃദയത്തെ ഭാരപ്പെടുത്തുകയും നമ്മെ സ്വയം അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെങ്കില്‍ യേശു നമ്മോട് പറയുന്നത് ശിരസുയര്‍ത്തി നില്ക്കുവാനും അവിടുത്തെ സ്‌നേഹത്തില്‍ വിശ്വസിക്കാനുമായിരുന്നു, നമ്മുടെ ഹൃദയങ്ങളുടെ ഭാരം ലഘൂകരിക്കുകയും യാത്രയില്‍ നമുക്ക് തുണയാവുകയും ചെയ്യുന്നവനെനോക്കാനുള്ള അമൂല്യാവസരമാണ്ആഗമനകാലം എന്നും പാപ്പ പറഞ്ഞു.