നിക്കരാഗ്വ: നിക്കരാഗ്വയില്‍ നിന്ന് വീണ്ടും അശുഭകരമായ വാര്‍ത്ത. സേച്ഛാധിപത്യഭരണകര്‍ത്താവ് പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയും ഭാര്യ റൊസാരിയോ മുരില്ലോയുംചേര്‍ന്ന് വൈദികനെ തട്ടിക്കൊണ്ടുപോയി നാടുകടത്തി. ബ്ലുഫീല്‍ഡ്‌സ് രൂപതയിലെ ഫാ. ഫ്‌ളോറിയാനോ വാര്‍ഗാസിനെയാണ് ഇപ്രകാരം നാടുകടത്തിയിരിക്കുന്നത്. എന്തിനാണ് വൈദികനെ തട്ടിക്കൊണ്ടുപോയി നാടുകടത്തിയത് എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. മതവിശ്വാസിയാണോ എങ്കില്‍ ഭരണകൂടം നിങ്ങളെ തട്ടിക്കൊണ്ടുപോയിരിക്കും എന്നുമാത്രമേ ഇതിനെക്കുറിച്ചു പറയാന്‍ കഴിയൂ എന്നാണ് ഈ സംഭവത്തെക്കുറിച്ചുള്ള പൊതുപ്രതികരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡാനിയേല്‍ ഓര്‍ട്ടെഗോയുടെ ഭരണകൂടം കത്തോലിക്കാസഭയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.