2024 ലെ അവസാനദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍ ഈ വര്‍ഷം ലോകത്തെ മുഴുവന്‍ സ്വാധീനിച്ച, അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പ്രചോദിപ്പിച്ച ബൈബിള്‍ വചനം ഏതാണെന്ന് അറിയാമോ? അത് മറ്റൊന്നുമല്ല ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍ ( ഫിലിപ്പി 4:6) എന്ന തിരുവചനമാണ്. പ്രമുഖ ബൈബിള്‍ ആപ്ലിക്കേഷനായ യൂവേര്‍ഷന്‍ നടത്തിയ പഠനപ്രകാരമാണ് ഈ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നി്‌ന്നെ താങ്ങിനിര്‍ത്തും ( ഏശയ്യ 41: 10) ആയിരുന്നു മുമ്പന്തിയിലുണ്ടായിരുന്നത്.