ഷില്ലോംങ്: ഭാരതീയജനതാപാര്‍ട്ടി ഭരിക്കുന്ന ആസാമില്‍ ക്രൈസ്തവര്‍ക്കുനേരെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ആശങ്കപ്രകടിപ്പിച്ചും ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആസാം ക്രിസ്ത്യന്‍ ഫോറം.സംഭവങ്ങളില്‍ വേദനയും നടുക്കവും ഫോറം പ്രകടിപ്പി്ച്ചു. ക്രൈസ്തവര്‍ക്കുനേരെയും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെയും അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ഫോറം ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ജോണ്‍ മൂലച്ചിറ പറഞ്ഞു.
സ്ഥാപനങ്ങളിലെ വിശ്വാസസംബന്ധമായ സൂചകങ്ങളും ക്രിസ്തീയ രൂപങ്ങളും എടുത്തുനീക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. ക്രൈസ്തവസമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെ നടപടികള്‍ ഒന്നും എടുക്കാത്തത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും ഫോറത്തിന് നേതൃത്വം കൊടുക്കുന്ന മെത്രാന്മാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 35 മില്യന്‍ ആളുകളില്‍ നാലു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ആറു ലക്ഷം കത്തോലിക്കരാണ് ആസാമിലുള്ളത്. രണ്ടു ഡസന്‍ ആശുപത്രികളും നാനൂറു സ്‌കൂളുകളും കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.