Wednesday, December 11, 2024
spot_img
More

    മാർപ്പാപ്പയുടെ ആശിർവാദം പ്രോലൈഫ് അപ്പോസ്തോലിറ്റിന്റെ എക്സികൂട്ടിവ് സെക്രട്ടറി സാബു ജോസിനും ലോഗോയ്ക്കും

    ഫ്രാൻസിസ് മാർപാപ്പ
    പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോ ആശിർവ്വദിച്ചു

    വത്തിക്കാൻ:സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ മനോഹരമായ ലോഗോയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം. കർദിനാൾ ജോർജ് ജേക്കബ് കുവക്കാട്ടിന്റെ കർദിനാൾ സ്ഥാനാരോഹണത്തിന് ഫാമിലി, ലൈറ്റി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പോയപ്പോഴാണ് ഫ്രാൻസിസ് മാർപാപ്പയുമായി കുടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.
    കർദിനാൾ ജോർജ് ജേക്കബ് പരിചയപ്പെടുത്തി. ലോഗോയിലെ” മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെഅറിഞ്ഞു :ജനിക്കുന്നതിന് മുൻപേ ഞാൻ നിന്നെ വിശുദ്ധികരിച്ചു.. ജെറമിയ 1:5 എന്ന തിരുവചനം ലോഗോയിൽ കണ്ടപ്പോൾ നന്നായിരിക്കുന്നു, സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.തിരുവചനത്തോ ടൊപ്പം കുഞ്ഞിനെ വാത്സല്യത്തോടെ മാറോടുചേർത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ചിത്രവും ബഹുവർണ്ണ കളറിൽ ഉണ്ട്.
    വത്തിക്കാനിലെ കുടുംബപ്രക്ഷിത ഡിക്കാസ്ട്രിയുടെ മാതൃകയിൽ സീറോ മലബാർ സഭയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ജീവന്റെ സംരക്ഷണം ശുശ്രുഷകൾക്കായി പ്രൊ ലൈഫ് അപ്പോസ്തലേറ്റിന് രൂപം നൽകിയത്.കമ്മീഷന്റെ പ്രഥമ ചെയർമാൻ മാർ മാത്യു അറയ്ക്കലും പിന്നീട് മാർ ജോസഫ് കല്ലറങ്ങാട്ടും, ഇപ്പോൾ മാർ ജോർജ് മ oത്തികണ്ടത്തിലുമാണ്. പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രത്യേക വിഭാഗം ചുമതലകൾ മാർ പീറ്റർ കൊച്ചുപുരയ്ക്കലിനുമാണ്.
    “ദൈവമഹത്വത്തിനായി മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം “- എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകൾക്ക് മാർപാപ്പയിൽ നിന്നും ലഭിച്ച അംഗീകാരവും പ്രോത്സാഹനവും വലിയ സന്തോഷവും അഭിമാനവും ഉളവാക്കിയെന്ന് സാബു ജോസ് പറഞ്ഞു. പരിശുദ്ധ പിതാവ് അംഗീകാരം നൽകിയ ലോഗോയുടെ പകർപ്പുകൾ വത്തിക്കാനിലെ കുടുംബം, അൽമായർ, ജീവൻ എന്നിയ്ക്കുവേണ്ടി യുള്ള കാര്യാലയത്തിലും സമർപ്പിച്ചു.
    മെയ്‌മാസത്തിൽ വത്തിക്കാനിൽ നടക്കുന്ന ആഗോള കുടുംബസംഗമത്തിൽ കേരളത്തിൽ നിന്നും നിരവധി കുടുംബങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!