മെക്‌സിക്കോ: മെക്‌സിക്കോയില്‍ മൂന്നു ദശാബ്ദത്തിനുള്ളില്‍ കൊല്ലപ്പെട്ടത് എണ്‍പത് വൈദികര്‍. കാത്തലിക് മള്‍ട്ടിമീഡിയ സെന്റര്‍ ഓര്‍ഗനൈസേഷന്‍ ഡിസംബര്‍ ഒമ്പതിന് പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 1990 മുതല്ക്കുള്ള കണക്കാണ് ഇത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തിലുള്ള അക്രമങ്ങളാണ് മെക്‌സിക്കോയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് ആശങ്കപ്പെടുത്തുന്നതാണ്. കാത്തലിക് മള്‍ട്ടിമീഡിയ സെന്റര്‍ ഡയറക്ടര്‍പറഞ്ഞു. വൈദികരെ കൂടാതെ സെമിനാരിവിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ മെത്രാന്മാര്‍്ക്കും പുരോഹിതര്‍ക്കും നേരെ ആക്രമണങ്ങളും നടന്നിട്ടുണ്ട്.ദേവാലയങ്ങള്‍ക്കു നേരെയും ചെറുതും വലുതുമായ ആക്രമണങ്ങളും നടന്നിട്ടുണ്ട്