വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗായകസംഘത്തിന്റെ ചുമതല വഹിച്ചിരുന്ന സലേഷ്യന്‍ വൈദികന്‍ മോണ്‍. മാസിമോ പാലൊംബെല്ല, മിക്കലാഞ്ചലോ നാര്‍ദെല്ല, സിമോണ റോസി എന്നിവരെ സാമ്പത്തികക്രമക്കേടുകളുടെയും മറ്റു കുറ്റകൃത്യങ്ങളുടെും പേരില്‍ വത്തിക്കാന്‍കോടതി ശിക്ഷിച്ചു. തടവും പിഴയുമാണ് ശിക്ഷ. മോണ്‍. മാസിമോയ്ക്ക് മൂന്നുവര്‍ഷം രണ്ടുമാസം തടവും ഒമ്പതിനായിരം യൂറോയുമാണ് പിഴ. മിക്കലാഞ്ചലോ നാര്‍ദെല്ലയ്ക്ക് നാലുവര്‍ഷം എട്ടുമാസവും 7000 യൂറോയുമാണ് പിഴ. മിക്കലാഞ്ചലോയുടെ ഭാര്യയാണ് സിമോണ റോസി.റോസിക്ക് രണ്ടുവര്‍ഷം തടവും അയ്യായിരം യൂറോയുമാണ് പിഴ. സാമ്പത്തികതട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിലുളള വത്തിക്കാന്റെ സുതാര്യതയും സൂക്ഷ്മതയുമാണ് ഈ വിധിയിലൂടെ പുറത്തുവരുന്നത് എന്നാണ് പൊതുനിരീക്ഷണം.