ഘാന: കപ്പൂച്ചിന്‍ വൈദികരെ ക്രൂരമായി മര്‍ദ്ദിച്ചു. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലാണ് കപ്പൂച്ചിന്‍ വൈദികര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരകളായത്. ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ്, ഫാ. ഫ്രാങ്ക് ഹെന്ററി ജേക്കബ്, ഫാ. മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. 2005 മുതല്‍ ഘാനയില്‍ മിഷനറി പ്രവര്‍ത്തനം നടത്തിവരുന്ന വൈദികരെ മോഷണക്കുറ്റം ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ഫാ. ഫ്രാങ്കിന്റെ കേള്‍വിശക്തി മര്‍ദ്ദനത്തില്‍ പൂര്‍ണമായും നഷ്ടമായി. അരമണിക്കൂറോളമാണ് വൈദികരെ അക്രമിച്ചത്. ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് വൈദികരെ രക്ഷിച്ചത്.