മുട്ടുകുത്തിനിന്ന് പ്രാര്‍ഥിക്കുന്നതില്‍ പലപ്പോഴും തടസം നില്ക്കുന്നത് അപ്രകാരം നില്ക്കുമ്പോഴുണ്ടാകുന്ന വേദനയാണ്. എന്നാല്‍ ഇനി മുട്ടുകുത്തുന്നതിന്റെ വേദനയുടെ ന്യായീകരണം പറഞ്ഞ് ആരും മുട്ടുകുത്താതിരിക്കണ്ടാ. അതിനുള്ളപരിഹാരവുമായാണ് രണ്ടു ചെറുപ്പക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഗ്രാന്റ് വാലി സ്്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ടൂറെക്കും നോഹ മുളളിന്‍സുമാണ് ഇവര്‍.
സെന്റ് ലൂയിസില്‍ നടന്ന ഒരു ദിവ്യകാരുണ്യ ആരാധനയില്‍ സിമന്റു തറയില്‍ മുട്ടുകുത്തിനിന്നപ്പോഴുണ്ടായ അനുഭവത്തില്‍ നിന്നാണ് മുട്ടുവേദനയ്ക്കുളള പരിഹാരമായി ഈ കണ്ടുപിടിത്തം അവര്‍ നടത്തിയത്. തുടര്‍ന്നാണ് നീലിംങ് പാഡ് എന്ന ആശയത്തിലേക്ക് അവരെത്തിയത്. ഇതേതുടര്‍ന്ന് അതിനാവശ്യമായ ഇമേജുകളെക്കുറിച്ച് വിവിധ വൈദികരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കുരിശുയുദ്ധം, കുറ്റിക്കാട്ടില്‍ കുടുങ്ങിപ്പോയ ഒരു ആട്, ജപമാല പ്രാര്‍ത്ഥന എന്നീ മൂന്നു ഇമേജുകളിലാണ് അവര്‍ നീലിംങ് പാഡ് തയ്യാറാക്കിയിരിക്കുന്നത്. വളരെ പോസിറ്റീവായ പ്രതികരണമാണ് ഇതു ഉപയോഗിക്കുന്നവരില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.