കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ സ്ഥാനമേല്‍ക്കല്‍ ശുശ്രൂഷ നാളെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കും.
രാവിലെ 10.30 ന് കൃതജ്ഞതാബലി. അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ മെത്രാപ്പോലിത്തന്‍ വികാരിയുടെ നിയമനം സംബന്ധിച്ച ഡിക്രി വായിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.
തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പൊതു സമ്മേളനം നടക്കും.