മണര്‍കാട് റാസ ഇന്ന്, നട തുറക്കല്‍ നാളെ

മണര്‍കാട്: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പു തിരുനാളിനോട് അനുബന്ധിച്ചുള്ള റാസ ഇന്ന് ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. ആയിരക്കണക്കിന് മുത്തുക്കുടകളുടെയും നിരവധിയായ പൊന്‍ വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് റാസ നടക്കുന്നത്.

നാളെ രാവിലെ 11.30 നാണ് നട തുറക്കല്‍. പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി വര്‍ഷത്തിലൊരിക്കല്‍ തുറന്നു കൊടുക്കുന്ന ചടങ്ങാണ് നടതുറക്കല്‍.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നടതുറക്കല്‍ ചടങ്ങിന് മുഖ്യകാര്‍മ്മികത്വം വഹിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates