അബൂജ: നൈജീരിയാ വീണ്ടും കത്തോലിക്കാവൈദികന്റെ രക്തം കൊണ്ട് നനഞ്ഞു. ക്രൈസ്തവിരുദ്ധ അക്രമങ്ങളാല്‍ പേടിസ്വപ്‌നമായി മാറിയിരിക്കുന്ന നൈജീരിയായില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 26 നാണ് കത്തോലിക്കാവൈദികനെ അജ്ഞാതര്‍ കൊലപെടുത്തിയത്. ഫാ.ടോബിയാസാണ് കൊല്ലപ്പെട്ടത്. ഫിദൈസിന്റെ റിപ്പോര്‍ട്ട് പ്രകാരം കത്തോലിക്കാസഭയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 13 മിഷനറിമാരായിരുന്നു. ഫാ. ടോബിയാസിന്റെ മരണത്തോടെ മിഷനറിമാരുടെ എണ്ണം 14 ആയി. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുളളത് നൈജീരിയായിലാണ്. അതുപോലെ തന്നെ ക്രൈസ്തവര്‍ക്കുനേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നതും നൈജീരിയായിലാണ്.