വത്തിക്കാന്‍ സിറ്റി: സന്യാസസമൂഹാംഗങ്ങള്‍ അസൂയ ഒഴിവാക്കി ജീവിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സിയന്നയിലെ വിശുദ്ധ കാതറിന്റെ സ്‌കൂള്‍ മിഷനറി സമൂഹത്തിന്റെ പതിനഞ്ചാം പൊതുചാപ്റ്ററില്‍ അംഗങ്ങളായവര്‍ക്ക് അനുവദിച്ച സ്വകാര്യസദസില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
പിശാചുമായുള്ള സംഭാഷണം പൂര്‍ണമായും ഒഴിവാക്കണം. സത്യങ്ങളെ പങ്കുവച്ചുകൊണ്ട് സാഹോദര്യത്തില്‍ ജീവിക്കണം. പരസ്പരം കൃതജ്ഞതയുള്ളവരായിരിക്കണം, സൗഹാര്‍ദ്ദപരവും സ്‌നേഹപൂര്‍ണവുമായ ജീവിതശൈലി സ്വീകരിക്കണം, തെളിഞ്ഞ മനോഭാവത്തോടെയായിരിക്കണം സമൂഹാംഗങ്ങള്‍ ജീവിക്കേണ്ടത്. പാപ്പ ഓര്‍മ്മിപ്പിച്ചു.