വത്തിക്കാന്‍ സിറ്റി: സമര്‍പ്പിതസമൂഹങ്ങള്‍ക്കുവേണ്ടിയുളള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രിഫെക്ടായി ആദ്യമായി ഒരു വനിതയെ വത്തിക്കാന്‍ നിയമിച്ചു. ഇറ്റലിയില്‍ നിന്നുള്ള സി.സിമോണ ബ്രാംബില്ലയാണ് ചരിത്രം രചിച്ചുകൊണ്ട് ഈ പദവിയിലെത്തിയിരിക്കുന്നത്. കൊണ്‍സലാത്ത മിഷനറീസ് സന്യാസിനിസമൂഹത്തിലെ അംഗമാണ് സിസ്റ്റര്‍ സിമോണ. അറുപതുകാരിയായ സിസ്റ്റര്‍ സിമോണ, കൊണ്‍സലാത്ത മിഷനറി സന്യാസിനിസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴുമുതല്‍ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായിസേവനമനുഷ്ഠിക്കുകയായിരുന്നു. 2011 മുതല്‍ 2023 വരെ പ്രഫഷണല്‍ നേഴ്‌സുമായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തോടെ സ്ത്രീകളുടെ സാന്നിധ്യം വത്തിക്കാനില്‍ വര്‍ദ്ധിച്ചി്ട്ടുണ്ട്.