വത്തിക്കാന്‍ സിറ്റി: മൂന്നോ അതിലധികമോ ഉള്ള കുഞ്ഞുങ്ങളുള്ള വത്തിക്കാനിലെ ഉദ്യോഗസ്ഥരായ മാതാപിതാക്കന്മാര്‍ക്ക് മാസം തോറും ബോണസ് ന്‌ല്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് മാസം തോറും 300 യൂറോ നല്കുന്നത്. രാജ്യത്തെ കുറഞ്ഞ ജനനനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ഫ്രാന്‍സിസ് മാര്‍പാപ്പ വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവരുടെ സാമ്പത്തികആവശ്യങ്ങള്‍ക്ക് സഹായമെന്ന നിലയിലാണ് ബോണസ് നല്കുന്നതെന്നും വത്തിക്കാന്‍ ഗവണറേറ്റ് ജനുവരി 15 ന് പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ വ്യക്തമാക്കി. പതിനെട്ടുവയസുവരെയോ അല്ലെങ്കില്‍ 24 വയസുവരെയോ ആണ് ഈ ബോണസ് ലഭിക്കുന്നത്്.