കടുത്തുരുത്തി: സീറോമലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ ക്രൈസ്തവഐക്യപ്രാര്‍ത്ഥനകള്‍ വ്യാഴാഴ്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയില്‍ നടക്കും. സീറോ മലബാര്‍സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിനിരവധി മെത്രാന്മാരും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും. സീറോ മലബാര്‍സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.