Monday, February 10, 2025
spot_img
More

    ചെറുപുഷ്പ മിഷൻ ലീഗ് നിലയ്ക്കൽ തീർത്ഥാടനം നടത്തി

    കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ജനുവരി ഇരുപത്താറാം തീയതി നിലയ്ക്കൽ തീർത്ഥാടനം നടത്തി. രാവിലെ 9:00-ന് തുലാപ്പള്ളി പള്ളിയിലേക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളിൽനിന്നെത്തിയ കുഞ്ഞുമിഷനറിമാർ നടത്തിയ വിശ്വാസപ്രഘോഷണ റാലി തുലാപ്പള്ളി മാർത്തോമാശ്ലീഹാ പള്ളി വികാരി ഫാ. ജോസഫ് തട്ടാംപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. രൂപത മിഷൻ ലീഗ് ജോയിൻറ് സെക്രട്ടറി ദിയ പള്ളിവാതുക്കൽ പതാക ഏറ്റുവാങ്ങി. തീർത്ഥാടകർ തുലാപ്പള്ളി മാർത്തോമാ ശ്ലീഹാ പ്പള്ളിയിൽ എത്തി തിരുശേഷിപ്പ് വണക്കം നടത്തി. പത്ത് മണിക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികർ വിശുദ്ധ കുർബാന അർപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ തീർത്ഥാടന സന്ദേശം നൽകി.

    വിശുദ്ധ കുർബാനയ്ക്കു ശേഷം ഉച്ചഭക്ഷണം കഴിച്ച് തീർത്ഥാടകർ നിലയ്ക്കൽ എക്യുമിനിക്കൽ പള്ളിയിലേക്ക് ജപമാല റാലി നടത്തി. ആയിരക്കണക്കിന് മിഷൻ ലീഗ് അംഗങ്ങളും അധ്യാപകരും ഭക്തിപുരസ്സരം പങ്കെടുത്ത ഈ റാലി 2:45 ന് നിലയ്ക്കൽ എക്യുമെനിക്കൽ പള്ളിയിൽ എത്തിച്ചേർന്നപ്പോൾ നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ഷൈജു മാത്യു OIC സമാപന പ്രാർത്ഥന നടത്തി.

    കാഞ്ഞിരപ്പള്ളി രൂപതയിലെ മാതൃകാ മദ്ബഹാശുശ്രൂഷകർക്കുള്ള ഫാ.ജോർജ് കാപ്പിലിപ്പറമ്പിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, ക്യാഷ് അവാർഡും നിലയ്ക്കൽ പള്ളിയിൽ വച്ച് ഫാ.ഷൈജു മാത്യു OIC വിതരണം ചെയ്തു. കട്ടപ്പന സെൻറ് ജോർജ് ഫൊറോന, മുക്കൂട്ടുതറ സെൻറ് തോമസ്, ശാന്തിഗിരി സെൻറ് ജോർജ് എന്നീ ഇടവകകൾ സമ്മാനങ്ങൾ കരസ്ഥമാക്കി.

    മിഷൻ ലീഗ് രൂപത,ഫൊറോന, ഇടവക ഭാരവാഹികളും തുലാപ്പള്ളി, സീതത്തോട് ഇടവകാംഗങ്ങളും തീർത്ഥാടന പരിപാടികൾക്ക് നേതൃത്വം നൽകി.

    ഫോട്ടോ അടിക്കുറിപ്പ്:
    കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിൻെറ നേതൃത്വത്തിൽ നടത്തിയ നിലയ്ക്കൽ തീർത്ഥാടനത്തിൽ മാർ ജോസ് പുളിക്കൽ സന്ദേശം നൽകുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!