കൊച്ചി: മുനമ്പത്തെ പ്രശ്‌നങ്ങളെ സാമുദായിക വിഷയത്തിനപ്പുറം ജനങ്ങളുടെ അടിസ്ഥാന നീതിയുടെയും അവകാശങ്ങളുടെയും വിഷയമായിക്കണ്ട് ശാശ്വതമായി പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍. വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്കു പ്രവേശിക്കാതിരിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്നും പാലാരിവട്ടം പിഒസിയില്‍ നടന്ന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരും മതങ്ങളും സഭ, സമുദായ, സാംസ്‌കാരിക സംഘടനകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.കൗണ്‍സിലിന്റെ അടുത്ത യോഗം 2026 ജനുവരി 13ന് കൊല്ലത്ത് നടക്കും.