റായ്പ്പൂര്‍: ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ ആചരിക്കുന്ന ജനുവരി 26 -റിപ്പബ്ലിക് ദിനത്തില്‍- ന് മതപരിവര്‍ത്തനം ആരോപിച്ച് ഏഴു ക്രൈസ്തവര്‍ അറസ്റ്റിലായി. അതിനു പുറമെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണവും ഉണ്ടായി. ക്രൈസ്തവ ദേവാലയം കൊള്ളടയിക്കുകയും നശിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പോലീസിനെ സ്വാധീനിച്ചാണ് മതപരിവര്‍ത്തന നിയമം ഉപയോഗിച്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്തിരിക്കന്നത്. കേസുകള്‍ വ്യാജമാണെന്ന് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ അറിയിച്ചു. ക്രൈസ്തവര്‍ക്ക് നേരെ ശത്രുക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമായി മാറിയിരിക്കുകയാണ് മതപരിവര്‍ത്തനിരോധന നിയമം. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കുനേരെ 165 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.