തൃപ്പൂണിത്തുറ ഫൊറോനയുടെ കീഴിലുള്ള പ്രസാദഗിരി ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ സംഘര്‍ഷം. സിനഡു കുര്‍ബാന അര്‍പ്പിക്കാന്‍ വന്ന ഫാ. ജോണ്‍ തോട്ടുപുറത്തെ ഒരു സംഘം ആളുകള്‍ കുര്‍ബാനയര്‍പ്പിക്കുന്നതില്‍ നിന്ന് വിലക്കുകയും ബലം പിടിച്ചു പുറത്താക്കുകയുമായിരുന്നു. പ്രസാദഗിരി ഇടവകയ്ക്കായി നിയോഗിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്ററായിരുന്നു ഫാ. തോട്ടുപുറം. ജനുവരി 28 നാണ് ഫാ. തോട്ടുപുറം പ്രിസ്റ്റ് ഇന്‍ ചാര്‍ജായി ചുമതലയേറ്റത്. കുര്‍ബാനയര്‍പ്പിക്കാന്‍ തുടങ്ങിയ ഫാ. ജോണിനെ മുന്‍വികാരി ഫാ.ജെറിന്‍ തടസപ്പെടുത്തിയെന്നും പിന്നീട് ഒരു സംഘം ആളുകള്‍ ജോണച്ചനെ വലിച്ചിഴച്ചുകൊണ്ടുപോയെന്നുമാണ് ആരോപണം. എണ്‍പത് വയസുളള ആളാണ് ഫാ. ജോണ്‍ തോട്ടുപുറം.