സഭയുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനുമായി മൂന്നു മണിക്കൂര്‍ മാപ്പപേക്ഷ ആരാധന ഷെക്കെയ്‌ന ന്യൂസില്‍ ആറാം തീയതി തല്‍സമയം സംപ്രേഷണം ചെയ്യും. രാത്രി ഒമ്പതു മണി മുതല്‍ പന്ത്രണ്ടു മണിവരെയാണ് ആരാധന. കര്‍ത്താവിന്റെ സഭയ്ക്കായി കണ്ണീരോടെ പ്രാര്‍ത്ഥിക്കാനുള്ള അവസരമാണ് ഇത്. നമുക്കറിയാം, സഭയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും. വിശ്വാസികളെന്ന നിലയില്‍ ഓരോരുത്തരെയും ല്ജ്ജിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സഭാംഗങ്ങള്‍ എന്ന നിലയില്‍ പലരും ചെയ്തുകൊണ്ടിരിക്കുന്നത്.സത്യംപോലെ തോന്നിക്കുന്ന അസത്യങ്ങളും അസത്യങ്ങളെ സത്യമാക്കുന്ന പ്രചരണങ്ങളും ധാരാളം. ഇവിടെ തോറ്റുപോകുന്നത് ക്രിസ്തുവാണ്. അപമാനിക്കപ്പെടുന്നത് ക്രിസ്തുവിന്റെ മുഖമാണ്. അതുണ്ടാവാതിരിക്കാന്‍ വിശ്വാസികളെന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും സാധിക്കുന്നത്ര സമയമെങ്കിലും ഈ ആരാധനയില്‍ പങ്കുചേരാം. തിരുസഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.