അബൂജ: നൈജീരിയായില്‍ വൈദികരെ തട്ടിക്കൊണ്ടുപോകല്‍ തുടര്‍ക്കഥയാകുന്നു ഏറ്റവും ഒടുവില്‍ ഫെബ്രുവരി ആറിനാണ് വൈദികനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഫാ.കോര്‍ണെല്ലസ് മാന്‌സാക്ക് ഡാമുലാക്കിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെയും അല്മായരെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അബൂജയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കുബാവയില്‍ ഈവര്‍ഷം ജനുവരി അവസാനം ഒരു കുടുംബത്തെ മുഴുവന്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു.