വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ അക്രമിയുടെ വിളയാട്ടം. പ്രധാന അള്‍ത്താരയുടെ മുകളില്‍ കയറി മെഴുകുതിരികള്‍ വലിച്ചെറിഞ്ഞുതുടങ്ങിയതോടെ ദേവാലയത്തിലുള്ളിലുണ്ടായിരുന്നവര്‍ ഭയചകിതരായി. ഭീകരവാദികളുടെ അക്രമമാണോയെന്ന സംശയമാണ് ബസിലിക്കയുടെ ഉള്ളില്‍ ഉണ്ടായിരുന്നവരെ ഭയപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ അക്രമിയെ കസ്റ്റഡിയിലെടുത്തു. മനോവൈകല്യമുള്ള വ്യക്തിയാണ് ഇതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.