വത്തിക്കാന്‍ സിറ്റി: ഇനി മുതല്‍ ആരാധനാകലണ്ടറില്‍ മദര്‍ തെരേസയുടെ തിരുനാളും. നിരവധി ബിഷപ്പുമാരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് ഫ്രാന്‍സിസ് മാര്‍്പാപ്പയാണ് ഈ തീരുമാനം കൈക്കൊണ്ടത്. .ഇതു സംബന്ധിച്ച ഡിക്രി കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് മദര്‍ തെരേസയുടെ മരണദിനമായ സെപ്റ്റംബര്‍ അഞ്ചാം തീയതി, വിശുദ്ധയുടെ തിരുനാളായി ആരാധനകലണ്ടറുകളിലും, വിശുദ്ധകുര്‍ബാനയ്ക്കായുള്ള പുസ്തകങ്ങളിലും, യാമപ്രാര്‍ത്ഥനകളിലും ചേര്‍ക്കും. വിവിധ പ്രാദേശികസഭാനേതൃത്വങ്ങളുടെയും, സമര്‍പ്പിതരുടെയും, അല്‍മായരുടെയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ്് പാപ്പ ഈ തീരുമാനമെടുത്തത്.