വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റിന്റെയും വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന്റെയും പ്രസിഡന്റായി സിസ്റ്റര്‍ റാഫേല്‍ പെത്രിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതാദ്യമായാണ് ഒരു വനിതയെ ഈ പദവിയിലേക്ക് നിയമിക്കുന്നത്. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ യൂക്കരിസ്റ്റ് സന്യാസിനിസമൂഹാംഗമാണ് സിസ്റ്റര്‍ റാഫേല്‍. മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും. വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്ന സിസ്റ്റര്‍, കര്‍ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗയുടെ ഒഴിവിലേക്കാണ് നിയമിതയായിരിക്കുന്നത്.