വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നില തൃപ്തികരം. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ മൂലം ഫെബ്രുവരി 14 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സ തുടരുന്നുവെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും മാറ്റമില്ലാതെ തുടരുകയാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. പൂര്‍ണമായ വിശ്രമമാണ് പാപ്പായ്ക്ക് ഡോക്ടേഴ്‌സ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് മാര്‍പാപ്പയുടെ ആയുരാരോഗ്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ട്. മരിയന്‍പത്രത്തിന്റെ പ്രാര്‍ത്ഥനകളും അതോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു.