മ്യാന്‍മര്‍: മ്യാന്‍മറില്‍ കത്തോലിക്കാ വൈദികനെ വെടിവച്ചുകൊന്നു. ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിനാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. വെടിയേറ്റ് ശരീരം വികൃതമായ അവസ്ഥയിലാണ് കണ്ടെത്തിയത്. 2018 ലായിരുന്നു വൈദികനായത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മ്യാന്‍മറിലെ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ വൈദികന്റെ കൊലപാതകത്തെ അപലപിച്ചു. അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.