റോം: ജൂബിലി ഓഫ്് മരിയന്‍ സ്പിരിച്വാലിറ്റിയോട് അനുബന്ധിച്ചു ഫാത്തിമാമാതാവിന്റെ ഒറിജിനല്‍ രൂപം റോമിലേക്ക് കൊണ്ടുവരുന്നു. ഒക്ടോബര്‍ 11,12 തീയതികളിലാണ് ജൂബിലി നടക്കുന്നത്. ഇത് നാലാം തവണയാണ് ഫാത്തിമാമാതാവിന്റെ യഥാര്‍ത്ഥരൂപം വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. ആദ്യമായി ഫാത്തിമാമാതാവിന്റെ ഒറിജിനല്‍ രൂപം റോമിലേക്ക് കൊണ്ടുവന്നത് 1984 ല്‍ ആയിരുന്നു. രണ്ടായിരത്തിലായിരുന്നു രണ്ടാമത് കൊണ്ടുവന്നത്. മൂന്നാമത് കൊണ്ടുവന്നതാകട്ടെ 2013 ലും. പ്രത്യാശയുടെ പ്രതീകമാണ് ഫാത്തിമാമാതാവ്. 1917 മെയ്- ഒക്ടോബര്‍ മാസങ്ങളിലായി ആറു തവണയാണ് ഫാത്തിമാ മാതാവ് ഇടയബാലകരായ ലൂസിയായ്ക്കും ജസീന്തായ്്ക്കും ഫ്രാന്‍സിസ്‌ക്കോയ്ക്കും പ്രത്യക്ഷപ്പെട്ടത്.