സുവിശേഷതീക്ഷ്ണതകൊണ്ട് നിറഞ്ഞ രണ്ട് അഭിഷിക്തരുടെ അവിസ്മരണീയമായ കണ്ടുമുട്ടലായിരുന്നു അവിടെ നടന്നത്. ആ കണ്ടുമുട്ടലിന് വേദിയായതാവട്ടെ പരിശുദ്ധ അമ്മയുടെ സാന്നിധ്യംകൊണ്ട് അനു്ഗ്രഹീതമായ മണ്ണും. ആലപ്പുഴ കൃപാസനംധ്യാനകേന്ദ്രമാണ് സവിശേഷമായ കണ്ടുമുട്ടല്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടത്. കൃപാസനം ജോസഫച്ചനെ കാണാന്‍ ഫാ. ഡാനിയേല്‍പൂവണ്ണത്തില്‍ എത്തിയതായിരുന്നു ആ നിമിഷം. കൃപാസനത്തില്‍ എത്താന്‍ ഡാനിയേലച്ചനെ പ്രേരിപ്പിച്ചത് താന്‍ കണ്ട സ്വപ്‌നമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മാതാവിനെ ഞാന്‍ സ്വപ്‌നം കണ്ടു. ജോസഫച്ചനെയും. ഡാനിയേലച്ചന്‍ വ്യക്തമാക്കി. ആ സ്വപ്‌നത്തെ അവഗണിക്കാന്‍ ഡാനിയേലച്ചന് കഴിയുമായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹം കൃപാസനത്തിലെത്തിയത്. ഡാനിയേലച്ചനെയും സഹവൈദികരെയും കൃപാസനം ജോസഫച്ചന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇരുവരും ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രാര്‍ത്ഥനയില്‍ ഒരുമിക്കുകയും ചെയ്തു. ഈ കണ്ടുമുട്ടലിനെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. ഒരേ തീക്ഷ്ണതയോടെ സുവിശേഷവത്ക്കരണത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേരുടെ ഈ കണ്ടുമുട്ടല്‍ സുവിശേഷവല്‍ക്കരണത്തിന്റെയും മരിയഭക്തിയുടെയും ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ രചിക്കുമെന്ന് ഉറപ്പാണ്.
ഈ കണ്ടുമുട്ടലിന്റെ പേരില്‍ ബഹുമാനപ്പെട്ട വൈദികര്‍ക്ക് മരിയന്‍പത്രത്തിന്റെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും.