കോട്ടയം: ക്രൈസ്തവര്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കണമെന്ന്് പി. സി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് വര്‍ദധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. മീനച്ചില്‍ താലൂക്കില്‍ നിന്ന് മാത്രം നാനൂറോളം പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ ക്രൈസ്തവസമൂഹത്തിന് നഷ്ടമായി, അതില്‍ 41 പേരെ തിരിച്ചുപിടിച്ചു. പാലായില്‍ നടന്ന കെസിബിസി ലഹരിവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.