വിശുദ്ധ ജെര്‍ത്രൂദ് ഓഫ് നിവെല്ലീസിനെ അനൗദ്യോഗികമായി വിളിക്കുന്നത് കാറ്റ് ലേഡി എന്നാണ്. കാരണം പ്ലേഗ് ബാധയുണ്ടായപ്പോള്‍ എലികളുടെ നശീകരണത്തിനായി എല്ലാവരും ജെര്‍ത്രൂദിനോടു പ്രാര്‍തഥിക്കുകയും അങ്ങനെ എലികള്‍ നശിക്കുകയും ചെയ്തതായി ഒരു കഥയുണ്ട്. ചുരുക്കത്തില്‍ പൂച്ചകളെ സ്‌നേഹിച്ചതുകൊണ്ടല്ല മറിച്ച് എലികളെ നശിപ്പിക്കാന്‍ ജെര്‍ത്രൂദിന്റെ മാധ്യസ്ഥം സഹായകമായിരുന്നുവെന്നതുകൊണ്ടാണ് പൂച്ചകളുടെ പേട്രന്‍ സെയ്ന്റായി ജെര്‍ത്രൂദിനെ വണങ്ങുന്നത്. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബെനഡിക്ടന്‍ൈ കന്യാസ്ത്രീയായിരുന്നു ജെര്‍ത്രൂദ്. ബെല്‍ജിയത്ത് ജീവിച്ച വിശുദ്ധ 31 ാം വയസിലാണ് മരണമടഞ്ഞത്.