വത്തിക്കാന്‍ സിറ്റി: അമേരിക്ക നല്കിയ പരമോന്നത സിവിലിയന്‍ബഹുമതിയായ പ്രസിഡന്‍ഷ്യന്‍ ഫ്രീഡം മെഡല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മാതൃരൂപതയായ ബ്യൂണസ് അയേഴ്‌സിലെ കത്തീഡ്രലിന് സമ്മാനിച്ചു. അമേരിക്കന്‍ ഐക്യനാടുകളുടെ സുരക്ഷയിലെ രാജ്്യതാല്പര്യത്തിലോ നല്കിയ സ്തുത്യര്‍ഹസേവനത്തിനും ലോകസമാധാനം,സംസ്‌കാരം എന്നിവ പരിപോഷിപ്പി്കകുന്ന പൊതു സ്വകാര്യ പ്രയത്‌നങ്ങളെയോ പരിഗണിച്ചാണ് പ്രസിഡന്‍ഷ്യന്‍ മെഡല്‍ ഓഫ് ഫ്രീഡം നല്കാറുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന് നല്കുന്ന നിരവധിയായസംഭാവനകളെ പരിഗണിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഈ ബഹുമതി നല്കിയത്.