വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ഇതനുസരിച്ച് മാര്‍പാപ്പയ്ക്ക് ഓക്‌സിജന്‍ മാസ്‌ക്കിന്റെ സഹായമില്ലാതെ മാര്‍പാപ്പയ്ക്ക് ശ്വസിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ശ്വാസകോശ അണുബാധ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി മാറിയിട്ടില്ല. ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ജമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.