വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിനു മുന്നോടിയായി വത്തിക്കാനില്‍ നടക്കുന്ന ആത്മീയപ്രഭാഷണങ്ങളുടെ പരമ്പര ആരംഭിച്ചു. പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗികപ്രഭാഷഖന്‍ ഫാ.റൊബാര്‍ത്തോ പസോളിനിയാണ് ചിന്തകള്‍ പങ്കുവയ്ക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് പ്രഭാഷണപരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ നങ്കൂരമുറിപ്പിച്ചുകൊണ്ട് നവജീവിതത്തിലുള്ള പ്രത്യാശയില്‍ വേരൂന്നിയതും സ്ഥാപിതമായതും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രഭാഷണപരമ്പര.