ബാള്‍ട്ടിമോര്‍: ആദ്യമായി ബധിരസമൂഹത്തിനുവേണ്ടി ഒരു യൂക്കരിസ്റ്റിക് കോണ്‍ഗ്രസ്. മേരിലാന്റിലെ സെന്റ് എലിസബത്ത് ആന്‍ സെട്ടോണ്‍ ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തിലാണ് ബധിരസമൂഹത്തിനുവേണ്ടിയുള്ള ആദ്യ്‌ത്തെ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് നടക്കുന്നത്. ഏപ്രില്‍ നാലു മുതല്‍ ആറുവരെയുള്ള തീയതികളിലാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടക്കുന്നത്. 230 പേര്‍ പങ്കെടുക്കും. കത്തോലിക്കാസഭയിലെ ബധിരര്‍ക്ക് പല ശുശ്രൂഷകളിലും പങ്കെടുക്കാന്‍ കഴിയുന്നില്ല. ബധിരര്‍ സാധാരണയായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാറുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ബധിരസമൂഹത്തിനുവേണ്ടിയുള്ള ശുശ്രൂഷകളുമായി രൂപത മുന്നോട്ടുപോവുന്നത്.