കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ചാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന ഫലങ്ങളാണ് ഉണ്ടാകുന്നതെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയായില്‍ നടന്ന പഠനമാണ് ഇക്കാര്യം വെളിപെടുത്തിയത്. തൊഴില്‍, ആരോഗ്യം,ജീവിതസംതൃപ്തി തുടങ്ങിയ എല്ലാ മേഖലകളിലും കത്തോലിക്കാസ്‌കൂളില്‍ പഠിച്ചാല്‍ കൂടുതല്‍ ക്കാലംനീണ്ടുനില്ക്കുന്ന ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. വിക്ടോറിയന്‍ കാത്തലിക് എഡ്യൂക്കേഷന്‍ അതോറിറ്റിയാണ് പഠനം നടത്തിയത്. കത്തോലിക്കാവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കിടയില്‍ പഠനം നടത്തിയതിന്റെ വെളിച്ചത്തിലാണ് കത്തോലിക്കാസ്ഥാപനങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ച് പഠനം പുറത്തുവന്നിരിക്കുന്നത്.