വിശുദ്ധ കുര്‍ബാന നിര്‍ത്തിവച്ച് വൈദികന്‍ കരയുന്ന സ്ത്രീയെ ആശ്വസിപ്പിക്കുന്ന ഫോട്ടോയും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ഫാ. ആദെമിര്‍ അന്റോണിയോ ഗ്രാമലിക്ക് ആണ് അള്‍ത്താരയ്ക്ക് മുമ്പില്‍ കരയുന്ന ഭവനരഹിതയായ സ്ത്രീയെ ആശ്വസിപ്പിക്കുന്നത്. ക്രിസ്തുവിന്റെ വഴിയെ പ്രവൃത്തിപഥത്തിലാക്കിയ വൈദികന്‍ എന്നാണ് ഫാ. ആദെമിറെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.