ജബല്‍പ്പൂര്‍: ക്രൈസ്തവ തീര്‍ഥാടകരെ ഹിന്ദുത്വതീവ്രവാദികള്‍ ആക്രമിച്ചു. 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് മണ്്ഡല ഇടവകയില്‍ നിന്ന് നടത്തിയ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത കത്തോലിക്കരാണ് ആക്രമണത്തിന് ഇരകളായത്. വൈദികരും ആക്രമണത്തിന്റെ ഇരകളായി. ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലുള്ളത്. തീര്‍ത്ഥാടകരെ തടഞ്ഞുനിര്‍ത്തി അവരെ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. ജയ് ശ്രീറാം വിളികളോടെയാണ് അക്രമികള്‍ തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കത്തോലിക്കര്‍ ആവശ്യപ്പെട്ടു.