എടൂര്‍: കാരാപ്പറമ്പിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയ്ക്കു മുന്നിലെ കല്‍ക്കുരിശും മെഴുകുതിരി സ്റ്റാന്‍ഡും തകര്‍ക്കപ്പെട്ട നിലയില്‍. കല്‍ക്കുരിശിന്റെ ഭാഗങ്ങളും മെഴുകുതിരി സ്റ്റാന്‍ഡും ഉള്‍പ്പെടെ റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിലാണു കണ്ടെത്തിയത്. കുരിശ് പൂര്‍ണമായി തകര്‍ത്തിട്ടുണ്ട്. ദിവ്യബലിക്ക് എത്തിയവരാണ് കല്‍ക്കുരിശും മെഴുകുതിരി സ്റ്റാന്‍ഡും തകര്‍ത്തനിലയില്‍ കണ്ടത്്. ഉടന്‍ തന്നെ ആറളം പോലീസിനെ വിവരമറിയിച്ചു. ഇത് മൂന്നാം തവണയാണ് കപ്പേളയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.