മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്ക വൈദികരെ വര്‍ഗീയവാദികള്‍ മര്‍ദിച്ച സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ ഇടപെട്ടു നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് .നോമ്പുകാലത്ത് തീര്‍ഥാടനം നടത്തിയ വിശ്വാസികളെ വഴിയില്‍ തടഞ്ഞത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ രൂപത വികാരി ജനറാള്‍ ഉള്‍പ്പെടെയുള്ള രണ്ടു മലയാളി വൈദികരെ പോലീസിനു മുന്നിലിട്ട് മര്‍ദിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്.
നിയമപാലകര്‍ക്കു മുമ്പില്‍ നില്‍ക്കുമ്പോള്‍ പോലും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. നീതിക്കു വേണ്ടി നിയമനിര്‍വഹണ സംവിധാനങ്ങളെ സമീപിക്കുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് ആക്രമണത്തി ന് കൂട്ടുനില്‍ക്കുന്ന സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാ ണോയെന്നു വ്യക്തമാക്കണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.